District News
തലയാഴം: തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. സിഡിഎസ് മെംബർ റെജിമോളുടെ അധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിതകർമ സേനാംഗങ്ങൾക്ക് മെമന്റോയും യൂണിഫോമും വിതരണം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ, കെ.വി. ഉദയപ്പൻ, എം.എസ്. ധന്യ, സിഡിഎസ് ചെയർപേഴ്സൺ പി.ആർ. രജനി, സിഡിഎസ് വൈസ് ചെയർപേഴ്സൺ മരിയ ജുഡീത്ത, ഹരിതകർമസേനാ സെക്രട്ടറി എം.സി. മഞ്ജുള, ബീന മുരുകാനന്ദൻ, സിഡിഎസ് പ്രവർത്തകരായ ഗീത, സ്മിത, സവിതശ്രീനാഥ്, ഷീജ മോഹൻ, എ.കെ. മിനിമോൾ, എം.കെ. മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ജില്ലയിലെ ആദ്യ ആർഡിഎഫ് പ്ലാന്റ് കരുമാലൂരിൽ പ്രവർത്തനം തുടങ്ങി
കരുമാലൂർ: ഹരിത കർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇനി സിമന്റും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന ഇന്ധനമായി മാറും. ക്ലീൻ കേരള കമ്പനിയും ടിഫോട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി തുടങ്ങിയ ജില്ലയിലെ ആദ്യ ആർഡിഎഫ് പ്ലാന്റ് കരുമാലൂരിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷത വഹിച്ചു. പ്രതിദിനം 200 ടൺ അജൈവ മാലിന്യം ഇവിടെ സംസ്കരിക്കാനാകും. പ്ലാന്റിൽ പൊടിച്ചുവരുന്ന മാലിന്യം സിമന്റ് ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയും. ത
ദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ടി.എം. റെജീന, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ, സികെസിഎൽ ജില്ലാ മാനേജർ സുബിൻ ബേബി, നോഡൽ ഓഫീസർ ജി. രമ്യ സുധി, പഞ്ചായത്തംഗം ബീന ബാബു എന്നിവർ പ്രസംഗിച്ചു.